ഒരു ക്രിസ്ത്യാനിക്ക് മദ്യം കുടിക്കാൻ കഴിയുമോ? ഒരു ബൈബിൾ പ്രതികരണം.
ബൈബിളിലെ വൈൻ WINE എന്ന വാക്ക് "പുളിപ്പിച്ചതോ" അഥവാ "പുളിപ്പിക്കാത്തതോ" ആവാം. ഇത് ഏത് തരം വീഞ്ഞിനെക്കുറിച്ചാണോ എന്ന് മനസ്സിലാക്കാൻ ചിലപ്പോൾ നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നു. വീഞ്ഞിന്‍റെ ഹീബ്രു പദം യയിൻ ( YAYIN), ഗ്രീക്കിൽ ഓയ്നോസ് ( OINOS) എന്നിവയാണ്. അതായത് ഇതിന്റെ അർത്ഥം മുന്തിരിയുടെ നീര് എന്നെ ഉള്ളു. അത് പുളിപ്പിച്ചതോ പുളിപ്പിക്കാത്തതോ ആകാം. ഈ സുപ്രധാന കണ്ടെത്തൽ മുഖാന്തരം ബൈബിളിൽ അന്ന് പുളിപ്ഇല്ലാത്ത വീഞ്ഞ് മാത്രമേ അറിയൂ എന്ന വാദത്തെ നിഷേധിക്കുന്നു . പുളിപ്പിച്ച വീഞ്ഞിനെ ബൈബിൾ പരാമർശിക്കുന്നു , പക്ഷേ അത് എല്ലായ്പ്പോഴും അതിന്റെ ഉപയോഗത്തെ അംഗീകരിക്കുന്നില്ല. എന്നാൽ പുളിപ്പില്ലാത്ത വീഞ്ഞിന്റെ ഉപയോഗത്തെ ബൈബിൾ എപ്പോഴും അംഗീകരിക്കുന്നു. സ്വാഭാവികവും പോഷകപ്രദവുമായ ഗുണങ്ങൾ ഉള്ളതിനാൽ , ഭൗതിക സമൃദ്ധിയുടെ ദൈവിക അനുഗ്രഹത്തെ പ്രതിനിധീകരിക്കാൻ മുന്തിരി ജ്യൂസ് ഉചിതമായി ഉപയോഗിച്ചു ( Gen 27:28; 49:10-11; Deut 33:28), മിശിഹൈക യുഗത്തിന്‍റെ അനുഗ്രഹം ( Joel 2:18-19; Jer 31:10-12; Amos 9:1...